Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Intensive Revision

രാം​ലീ​ല മൈ​താ​നം സാ​ക്ഷി​യാ​കും; ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ മ​ഹാ​റാ​ലി ന​വം​ബ​ർ ഒ​ന്നി​ന്

ന്യൂ​ഡ​ൽ​ഹി: തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ ന​വം​ബ​ർ ഒ​ന്നി​ന് രാം​ലീ​ല മൈ​താ​ന​ത്ത് റാ​ലി ന​ട​ത്താ​ൻ കോ​ൺ​ഗ്ര​സി​ന് ഡ​ൽ​ഹി പൊ​ലി​സ് അ​നു​മ​തി ന​ൽ​കി. ഇ​ന്ത്യാ സ​ഖ്യം ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് രാം​ലീ​ല മൈ​താ​ന​ത്ത് റാ​ലി ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ഖ്യാ​പി​ച്ച റാ​ലി​ക്ക് അ​നു​മ​തി ല​ഭി​ച്ച​തോ​ടെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്രം അ​നു​വ​ദി​ച്ച സ​മ​ര​വേ​ദി​ക​ളി​ലൊ​ന്നാ​ണ് രാം​ലീ​ല മൈ​താ​നം. റാ​ലി ന​ട​ത്തു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സ് ഡ​ൽ​ഹി പൊ​ലി​സി​നെ സ​മീ​പി​ക്കു​ന്ന​തി​ന് മു​മ്പ് അ​ന്നേ ദി​വ​സം മൈ​താ​ന​ത്ത് മ​റ്റ് പ​രി​പാ​ടി​ക​ളൊ​ന്നു​മി​ല്ലെ​ന്ന് ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന് ഉ​റ​പ്പാ​ക്കി​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 25 മു​ത​ൽ ന​വം​ബ​ർ മൂ​ന്ന് വ​രെ രാം​ലീ​ല മൈ​താ​നം ല​ഭ്യ​മാ​ണെ​ന്ന് എം​സി​ഡി അ​റി​യി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് എ​ൻ​ഒ​സി അ​നു​വ​ദി​ച്ച​തെ​ന്ന് ഡെ​പ്യൂ​ട്ടി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ രോ​ഹി​ത് രാ​ജ്ബീ​ർ സിം​ഗ് വ്യ​ക്ത​മാ​ക്കി. റാ​ലി ത​ട​സ​മി​ല്ലാ​തെ ന​ട​ത്തു​ന്ന​തി​നും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​മാ​യി സം​ഘാ​ട​ക​രു​മാ​യും ട്രാ​ഫി​ക് പൊ​ലി​സു​മാ​യും ചേ​ർ​ന്ന് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

National

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ നു​ണ​യ​ൻ; ഇം​പീ​ച്ച് ചെ​യ്യ​ണം: യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി മ​മ​ത ബാ​ന​ർ​ജി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും ത​മ്മി​ലു​ള്ള പോ​ര് പു​തി​യ ത​ല​ത്തി​ലേ​ക്ക്. വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ മ​മ​ത ബാ​ന​ർ​ജി, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ നു​ണ പ​റ​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ഇം​പീ​ച്ച് ചെ​യ്യ​ണ​മെ​ന്നും പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ വി​ളി​ച്ച യോ​ഗ​ത്തി​ൽ ത​ന്‍റെ ഭാ​ഗം കേ​ൾ​ക്കാ​ൻ ക​മ്മീ​ഷ​ൻ ത​യ്യാ​റാ​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​മ​ത ബാ​ന​ർ​ജി യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത്. ത​നി​ക്ക് സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ച സ​മ​യം വെ​ട്ടി​ക്കു​റ​ച്ച​താ​യും അ​വ​ർ പ​രാ​തി​പ്പെ​ട്ടു.

യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മ​മ​ത, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ 'നു​ണ​യ​ൻ' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബി​ജെ​പി​യു​ടെ ച​ട്ടു​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​മ​ത ആ​രോ​പി​ച്ചു.

ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലി​രി​ക്കു​ന്ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ പ​ദ​വി​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ഇ​തി​നാ​യി പാ​ർ​ല​മെ​ന്‍റി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മ​മ​ത വ്യ​ക്ത​മാ​ക്കി. ബം​ഗാ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ന് ക​മ്മീ​ഷ​ൻ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നു​മാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന പ​രാ​തി.

വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ മ​മ​ത ബാ​ന​ർ​ജി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഇ​ന്ന് സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വ​രാ​നി​രി​ക്കെ​യാ​ണ് ഈ ​നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ. മു​ഖ്യ​മ​ന്ത്രി ത​ന്നെ നേ​രി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി വാ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തും ക​മ്മീ​ഷ​നെ​തി​രെ ഇം​പീ​ച്ച്മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ട​തും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​മ്മി​ലു​ള്ള പോ​ര് കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

 

 

Kerala

എസ്ഐആർ: 12,462 പേർ കരട് പട്ടികയിൽനിന്നു പുറത്ത്

തിരുവനന്തപുരം: എസ്ഐആർ തുടങ്ങിയത് മുതൽ സംസ്ഥാനത്തൊട്ടാകെ 44,46,107 ഫോമുകൾ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ. 25 ഒക്ടോബർ 27 മുതൽ 2026 ജനുവരി 30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്തൊട്ടാകെ 12,462 പേർ കരട്പട്ടികയിൽനിന്നു പുറത്തായിട്ടുണ്ട്.

മരിച്ചവർ, വിദേശ പൗരത്വം സ്വീകരിച്ചവർ, താമസം മാറിയവർ തുടങ്ങിയ കാരണങ്ങളാൽ, ഹിയറിംഗ് വേളയിൽ കരടു പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കാണിത്. ഹിയറിംഗ് തുടരുന്നതിനാൽ ഈ കണക്കിൽ വ്യത്യാസം വരുമെന്നും ഹിയറിംഗ് വേളയിൽ അനർഹരായി കണ്ടെത്തുന്നവർ ഇനിയും കരട് പട്ടികയിൽനിന്നു പുറത്താവുമെന്നും അദ്ദേഹം അറിയിച്ചു.

National

എ​സ്ഐ​ആ​ർ നി​ർ​ത്തി​വ​യ്പ്പി​ക്കാ​നാ​ണ് മ​മ​ത ശ്ര​മി​ക്കു​ന്ന​ത്; അ​വ​ർ പ​രാ​ജ​യ​ഭീ​തി​യിലാ​ണ്: ദി​ലീ​പ് ഘോ​ഷ്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്പ്പി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി നേ​താ​വ് ദി​ലീ​പ് ഘോ​ഷ്. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന ഭീ​തി​യി​ലാ​ണ് അ​വ​രെ​ന്നും ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു.

"ബം​ഗാ​ളി​ൽ എ​ല്ലാ​യി​ട​ത്തും എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കും. വ്യാ​ജ വോ​ട്ട​ർ​മാ​രെ പ​ട്ടി​ക​യി​ൽ ഒ​ഴു​വാ​ക്കും. വ്യാ​ജ​ൻ​മാ​രു​ടെ ബ​ല​ത്തി​ലാ​ണ് മ​മ​ത ഇ​ത്ര​യും കാ​ലം ജ​യി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ട് എ​ങ്ങ​നെ​യും എ​സ്ഐ​ആ​ർ നി​ർ​ത്തി​വ​യ്പ്പി​ക്കാ​ൻ അ​വ​ർ ശ്ര​മി​ക്കും.'-​ദി​ലീ​പ് പ​റ​ഞ്ഞു.

"ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് തൃ​ണ​മൂ​ലി​ന്‍റെ ഭ​ര​ണം മ​ടു​ത്തു. അ​വ​ർ ബി​ജെ​പി​യെ വി​ജ​യി​പ്പി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. വ്യാ​ജ വോ​ട്ട​ർ​മാ​ർ വോ​ട്ട് ചെ​യ്താ​ൽ മാ​ത്ര​മെ ടി​എം​സി​ക്ക് വീ​ണ്ടും അ​ധി​കാ​രം ല​ഭി​ക്കു​ള്ളു. അ​ത് ഇ​നി എ​ന്താ​യാ​ലും ന​ട​ക്കി​ല്ല. എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ടി​എം​സി​യു​ടെ ക​ഥ​യും ക​ഴി​യും.‍'-​ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു.

Latest News

Corehub Up